ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദ്യകാലത്ത് പൂര്‍ണ്ണമായും വനപ്രദേശമായിരുന്ന ഇവിടെ ആദിവാസികള്‍ മാത്രമാണ് വസിച്ചിരുന്നത്. വനത്തെമാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിച്ചിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. ഇവര്‍ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ഏക ബന്ധമാകട്ടെ നിലമ്പൂര്‍ കോവിലകവുമായിട്ടായിരുന്നു. ഇവരില്‍ ബഹുഭൂരിഭാഗവും കോവിലകത്തെ ആശ്രിതരുമായിരുന്നു. 1930-നുശേഷം മുള വെട്ടുന്നതിനും, മരം മുറിച്ച് കരിചുടുന്നതിനും വേണ്ടി ഇവിടെയെത്തിയ ആളുകള്‍ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുകയും താല്‍ക്കാലികമായി ഇവിടെ താമസമുറപ്പിക്കുകയും ചെയ്തു.
കൂടുതൽ വായിക്കുക