വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു സമിതിയാണ് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, ഗ്രാമസഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതും ദൈനംദിന ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഈ പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്റ്: പഞ്ചായത്തിന്റെ തലവനാണ് പ്രസിഡന്റ്. ഇദ്ദേഹം യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മൊത്തത്തിൽ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ്: പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ നിർവ്വഹിക്കുന്നു. വാർഡ് അംഗങ്ങൾ: പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ. സ്ഥിരം സമിതികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് സുഗമമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സമിതികൾ...

റംലത്ത് നെയ്തക്കോടന്‍

പ്രസിഡൻ്റ്

ഉഷ വേലു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ കെ വര്‍ഗ്ഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെക്കീന അഷ്റഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുജീബ് റഹ്മാന്‍ എരഞ്ഞിയില്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്യാം പ്രകാശ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം . നിലമ്പൂര്‍ താലൂക്ക് , മലപ്പുറം ജില്ല , കേരളം

വാര്‍ഡുകള്‍ . 24

നിയമസഭാമണ്ഡലം . നിലമ്പൂര്‍

ലോക്സഭാമണ്ഡലം . വയനാട്

വില്ലേജ് . വഴിക്കടവ്

ആകെ ജനസംഖ്യ (2011) . 47322

വിസ്തീര്‍ണം . 114 ച കി മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദ്യകാലത്ത് പൂര്‍ണ്ണമായും വനപ്രദേശമായിരുന്ന ഇവിടെ ആദിവാസികള്‍ മാത്രമാണ് വസിച്ചിരുന്നത്. വനത്തെമാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിച്ചിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. ഇവര്‍ക്കു പുറംലോകവുമായി ഉണ്ടായിരുന്ന ഏക ബന്ധമാകട്ടെ നിലമ്പൂര്‍ കോവിലകവുമായിട്ടായിരുന്നു. ഇവരില്‍ ബഹുഭൂരിഭാഗവും കോവിലകത്തെ ആശ്രിതരുമായിരുന്നു. 1930-നുശേഷം മുള വെട്ടുന്നതിനും, മരം മുറിച്ച് കരിചുടുന്നതിനും വേണ്ടി ഇവിടെയെത്തിയ ആളുകള്‍ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുകയും താല്‍ക്കാലികമായി ഇവിടെ താമസമുറപ്പിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക